Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാവിരുന്ന് നടത്തി
06/03/2020
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂള്‍ ആശ്രമം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ കലാവിരുന്ന് ഗായകന്‍ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ആശ്രമം ഫെസ്റ്റ് 2020-ന്റെ ഭാഗമായി നടത്തിയ കലാവിരുന്ന് ഗായകന്‍ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സ്റ്റാലിന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.പി.ഒ സുവര്‍ണ്ണന്‍ കലാപ്രതിഭകളെ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, വൈക്കം ദാമു, സി.എം ലളിത, എന്‍ സൗദാമിനി, പി.വിജയലക്ഷ്മി, പി.പി സന്തോഷ്, പി.ജോസഫ്, അമ്പിളി പ്രതാപ്, കെ.ടി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.