Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസ്പര്‍ശം 2020 നടത്തി.
06/03/2020

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി സ്‌നേഹസ്പര്‍ശം 2020 നടത്തി. വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തിയ സംഗമത്തില്‍ പാലീയേറ്റീവ് പരിചരണത്തില്‍ ഉള്‍പ്പെട്ട രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുത്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോ. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്ലസന്‍, ഡോ. യദുകൃഷ്ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി സുജിത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പി.എച്ച്.എന്‍ പി.സുധ ക്ലാസ് എടുത്തു. തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് രോഗികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.