Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലംപ്‌സം ഗ്രാന്റ് നല്‍കാതെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി
06/03/2020

തലയോലപ്പറമ്പ്: പട്ടികജാതി ക്ഷേമത്തിനുള്ള തുക വകമാറ്റി ചെലവഴിച്ചതുമൂലം പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായമായി നല്‍കിവരുന്ന ലംപ്‌സം ഗ്രാന്റ് ഈ അക്കാദമിക വര്‍ഷം നല്‍കാതെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി സിബിച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍ തറപ്പേല്‍, വി.കെ മുരളി, സിന്ധു ഷാജി, ഹരിദാസ് തുരുത്തുമ്മേല്‍, ആന്റോ പുളിക്കല്‍, സുകുമാരന്‍ കരിയില്‍, കെ.പി മണിയന്‍, മനീഷ് എന്നിവര്‍ പ്രസംഗിച്ചു.