Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന ഫുട്‌ബോള്‍ താരം സ്‌പോണ്‍സറെ തേടുന്നു.
05/03/2020

വൈക്കം: 2019-20-ലെ കേരള സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സര്‍ട്ടിഫിക്കറ്റ് അവാര്‍ഡും മെഡലും കരസ്ഥമാക്കിയ സംസ്ഥാന ഫുട്‌ബോള്‍ താരം സ്‌പോണ്‍സറെ തേടുന്നു. മേവെള്ളൂരിന്റെ താരമായ സുജിത്ത് പരാധീനതകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് വിജയങ്ങള്‍ നേടുന്നത്. കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ സുജിത്തിന്റെ ഏക ഗോളിലാണ് കോട്ടയം ജില്ലയില്‍ നിന്നുള്ള 18 താരങ്ങള്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിച്ചത്. കേരളത്തിലെ സെറ്റില്‍മെന്റ് കോളനിയായ ഇറുമ്പയം കോളനിയിലെ നിര്‍ദ്ധനകുടുംബത്തില്‍ നിന്നും വളര്‍ന്നു വരുന്ന താരമാണ് സുജിത്ത്. അച്ഛന്‍ മരിച്ചുപോയ കുടുംബത്തിന്റെ ഏക ആശ്രയം അമ്മ സന്ധ്യയുടെ വരുമാനം മാത്രമാണ്. സഹോദരി അമൃതയും ഇതേ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്‍ഡ്യ തുടങ്ങിയവയുടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. കിട്ടുമെന്ന പ്രതീക്ഷയിലാണ് സുജിത്ത്. നിലവില്‍ സുജിത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നത് പരിശീലകനായ ജോമോന്‍ ജേക്കബ്ബാണ്.