Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ആശ്രമം ഫെസ്റ്റ് തരംഗ് 2020 തുടങ്ങി.
05/03/2020
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂള്‍ ആശ്രമം ഫെസ്റ്റ് തരംഗ് 2020 നഗരസഭാ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ആശ്രമം ഫെസ്റ്റ് തരംഗ് 2020 തുടങ്ങി. നഗരസഭയിലെ പതിനഞ്ച് അങ്കണവാടികളെയും ഫെസ്റ്റില്‍ പങ്കെടുപ്പിക്കുന്നുണ്ട്. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സ്റ്റാലിന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ അങ്കണവാടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പ്രീത രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, കെ.ആര്‍ സംഗീത, മഞ്ജു ബാബു, ടി.പി അഭിനന്ദ്, അനീഷ് പി കുമാര്‍, രമ സജീവന്‍, മായ അജികുമാര്‍, പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 6ന് ഉച്ചയ്ക്ക് 1.30ന് സമാപന സമ്മേളനവും സമ്മാന വിതരണവും നടക്കും.