Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി.
05/03/2020
ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഇ.കെ ലാലന്‍ കൊടിയേറ്റുന്നു.

വൈക്കം: ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഇ.കെ ലാലന്‍ കൊടിയേറ്റി. മേല്‍ശാന്തി പി.വി സോമന്‍, പി.വി അശോകന്‍ ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു മുന്നോടിയായി പ്രസാദംഊട്ടും നടത്തി. കൊടിയേറ്റിനു ശേഷം ചെമ്മനാകരി ശ്രീദേവി വിലാസം താലപ്പൊലി സമാജത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കെ കൊല്ലംതറ, വൈസ് പ്രസിഡന്റ് എം.എന്‍ സുധാകരന്‍, സെക്രട്ടറി ഷിബു പടിക്കല്‍, ജോയിന്റ് സെക്രട്ടറി ഐഷ തുരുത്തേല്‍, വനിതാ സമാജം പ്രസിഡന്റ് ഓമന പടിക്കല്‍, സെക്രട്ടറി പ്രസന്ന എന്നിവര്‍ നേതൃത്വം നല്‍കി. 10ന് പള്ളിവേട്ട മഹോത്സവവും, 11ന് ആറാട്ട് മഹോത്സവവും നടക്കും. 11ന് രാവിലെ 8ന് സര്‍പ്പംപാട്ട്, തളിച്ചുകൊട, കുംഭകുടം അഭിഷേകം, പ്രസാദംഊട്ട്, വൈകിട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 10ന് ആറാട്ടെതിരേല്‍പ്പ്, 12ന് വലിയകാണിക്ക എന്നിവ നടക്കും.