Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് 'ആദിത്യ' യുടെ മൂന്നാമത് വാര്‍ഷികാഘോഷം ആറിനു വൈകിട്ട് 5 മണിക്ക് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നടക്കും
05/03/2020

വൈക്കം: ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് 'ആദിത്യ' യുടെ മൂന്നാമത് വാര്‍ഷികാഘോഷം ആറിനു വൈകിട്ട് 5 മണിക്ക് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നടക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ സ്വാഗതമാശംസിക്കും. തോമസ് ചാഴിക്കാടന്‍ എം.പി, എ.എം ആരിഫ് എം.പി, അരൂര്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ മുഖ്യതിഥികളാണ്. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉപഹാര സമര്‍പ്പണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കലാ മങ്ങാട്ട്, കെ.ആര്‍ രാജേഷ്, ആര്‍.സന്തോഷ്, സുബാഷ് പുഞ്ചക്കോട്ടില്‍, കെ.അരുണ്ന്‍, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, ബഷീര്‍ പുത്തന്‍പുര, വിനൂബ് വിശ്വം, എം.സുനില്‍കുമാര്‍, പി.ഷണ്‍മുഖന്‍, ബി.ശശിധരന്‍, സന്ദിത് തണ്ടാശ്ശേരി, ഡി.ഉദയപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.