Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും
05/03/2020

വൈക്കം: സംസ്ഥാന പോലീസ് മേധാവിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും സി.എ.ജി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ സി.ബി.ഐയെ കൊണ്ടന്വേഷിപ്പിക്കുക, ഡി.ജി.പി ലോക നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഏഴിനു പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ 10 മണിക്ക് വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോഹന്‍ ഡി.ബാബു, പി.എന്‍.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, ജയ് ജോണ്‍പേരയില്‍, ഇടവട്ടം ജയകുമാര്‍, ജി.രാജീവ്, വി.ബിന്‍സ്, എസ്.സാനു, പി.ഡി.ഉണ്ണി, ആര്‍.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.