Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഭാഗവത ജ്ഞാനാമൃതത്തിന് തുടക്കമായി.
21/03/2016

വൈക്കം മഹാദേവക്ഷേത്രത്തില്‍ ഭാഗവത ജ്ഞാനാമൃതത്തിന് തുടക്കമായി. 27 വരെയാണ് ഭാഗവത ജ്ഞാനാമൃതം നടത്തുന്നത്. സംപൂജ്യ സ്വാമി ഭാഗവത ഗ്രാമാചാര്യന്‍ ഉദിത് ചൈതന്യജി മുഖ്യ ആചാര്യന്‍ ആയിരിക്കും. യജ്ഞസമാരംഭ സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്പ്രയാര്‍ ഗോപാലകൃഷ്ണ്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ.കുമാരന്‍ ഗ്രന്ഥ സമര്‍പ്പണം നടത്തി. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ആചാര്യവരണം നടത്തി. ക്ഷേത്രം തന്ത്രി യജ്ഞാരംഭ ദീപപ്രോജ്ജ്വലനം നടത്തി. വൈക്കം ദേവസ്വം എ.ഒ ഇ.പി.ഗോപീകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. യജ്ഞാചാര്യന്‍ ഉദിത്‌ചൈതന്യജി ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. അജയ് തറയില്‍, പി.കെ.കുമാരന്‍, ആര്‍.ജയശ്രീ, എസ്.രഘുനാഥന്‍ നായര്‍, അമ്മിണിക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡി.നാരായണന്‍ നമ്പൂതിരി കൃതജ്ഞത പറഞ്ഞു.