Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമ്പത്തിക സഹായം നല്‍കി.
05/03/2020
ഇടയാഴം തേജസ് സ്‌പെഷ്യല്‍ സ്‌കൂളിനുളള വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായം ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം വെച്ചൂര്‍ കെ.വേലായുധന്‍ നായര്‍ സ്‌കൂള്‍ ട്രസ്റ്റിക്ക് കൈമാറുന്നു.

വൈക്കം: പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിര്‍ന്നവരെയും പഠിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വെച്ചൂര്‍ ഇടയാഴം തേജസ് സ്‌പെഷ്യല്‍ സ്‌കൂളിന് വൈക്കം താലൂക്ക് അര്‍ബന്‍ സഹകരണ ബാങ്കിന്റെ സാന്ത്വനമായി സാമ്പത്തിക സഹായം നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം വെച്ചൂര്‍ കെ.വേലായുധന്‍ നായര്‍ സ്‌കൂള്‍ ട്രസ്റ്റിക്ക് സാമ്പത്തികം കൈമാറി. ജനറല്‍ മാനേജര്‍ ഷീലാ ദാസപ്പന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.ശശികുമാര്‍, എം.ഗോപാലകൃഷ്ന്‍, കെ.എസ് സാജുമോന്‍, എ.സനീഷ് കുമാര്‍, അസി. ജനറല്‍ മാനേജര്‍ സാബു ജോര്‍ജ്, ചീഫ് അക്കൗണ്ടന്റ് വിനോദ്, വെച്ചൂര്‍ ബ്രാഞ്ച് മാനേജര്‍ സ്മിത, സ്റ്റാഫ് അനീഷ് ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.