Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെക്കേനട ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
04/03/2020
ഇണ്ടംതുരുത്തില്‍ കാര്‍ത്തായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈ്കം: തെക്കേനട ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. ഇടമന ശ്രീരാജ് നാരായണന്‍ നമ്പൂതിരി, ഇണ്ടംതുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി, മുരളീധരന്‍ നമ്പൂതിരി, പ്രസാദ് നമ്പൂതിരി എന്നിവരും കാര്‍മ്മികരായിരുന്നു. കൊടിയേറ്റിനു മുന്നോടിയായി കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, കുലവാഴ പുറപ്പാട് എന്നിവ നടന്നു. 10ന് ആറാട്ട് നടത്തും. ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 11ന് ആറാട്ട് വരവ്, 1ന് വലിയകാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും. വിവിധ ദിവസങ്ങളില്‍ താലപ്പൊലി, കലാപരിപാടികള്‍, ആയില്യം പൂജ, കുംഭകുടം വരവ്, ഉത്സവബലി ദര്‍ശനം എന്നിവ നടക്കും.