Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെഡിസെപ്പ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖാന്തിരം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍
04/03/2020
ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖാന്തിരം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും റവന്യു, പഞ്ചായത്ത് വകുപ്പുകളില്‍ ജോലി ഭാരത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ജയശ് ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വി ഉദയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.സുദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.ആര്‍ രഘുദാസ്, സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ്, ജില്ലാ പ്രസിഡന്റ് പ്രകാശ് എന്‍. കങ്ങഴ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍.സുരേഷ്, ടി.എസ് സുരേഷ് ബാബു, എന്‍.കെ രതീഷ് കുമാര്‍, പി.ഡി മനോജ്, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വി.എസ്. ജോഷി, പ്രീതി പ്രഹ്‌ളാദ്, എ.ഡി അജീഷ്, കെ.പി ദേവസ്യ, കെ.എം റജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഷീല ഇബ്രാഹിം (പ്രസിഡന്റ്), പി.ബി സാജന്‍, കെ.എം ഷാജഹാന്‍, മനോജ് മുകുന്ദന്‍ (വൈസ് പ്രസിഡന്റുമാര്‍), എം.രാംദാസ് (സെക്രട്ടറി), പി.ആര്‍. ശ്യാംരാജ്, എം.അജീഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.വി ഉദയന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.