Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം ടോള്‍ ജങ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു.
04/03/2020
കുലശേഖരമംഗലം ടോള്‍ ജങ്ഷനില്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന കാര്‍.

വൈക്കം: കുലശേഖരമംഗലം ടോള്‍ ജങ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ രാവിലെ 9.40ന് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. 10 മിനുട്ടോളം വൈക്കം-എറണാകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പാലാംകടവ് ഭാഗത്തുനിന്നും വന്ന കാര്‍ ശ്രദ്ധിക്കാത്തെ പെട്ടെന്ന് പ്രധാന റോഡിലേക്ക് ഇറങ്ങിയതാണ് അപകടകാരണം. ചെമ്പ് ഭാഗത്തുനിന്നും വന്ന ടിപ്പര്‍ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു. കാരണം പ്രധാന റോഡില്‍ വാഹനത്തിരക്കും അമിതവേഗവുമാണ്. ഈ സമയം പാലാംകടവ് ഭാഗത്തുനിന്നും ചെമ്മനാകരി ഭാഗത്തുനിന്നുമെല്ലാം റോഡിലെ തിരക്കറിയാതെ പെട്ടെന്ന് പ്രധാന റോഡിലേക്ക് കയറുന്നു. ഇതാണ് ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണം.