Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഷമയമില്ലാത്ത പച്ചക്കറികള്‍ ഉപയോഗിച്ചു ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ ഭക്ഷണമൊരുക്കും.
04/03/2020
ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രി വളപ്പില്‍ ജൈവകൃഷി ആരംഭിക്കുന്നതിനായി കൃഷി അസി. ഡയറക്ര്‍ ലിസി ആന്റണി, ആശുപത്രി ചെയര്‍മാന്‍ ഡോ. പരമേശ്വരന് പച്ചക്കറിതൈകള്‍ കൈമാറുന്നു.

വൈക്കം: ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഷമയമില്ലാത്ത പച്ചക്കറികള്‍ ഉപയോഗിച്ചു ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ ഭക്ഷണമൊരുക്കും. കൃഷി വകുപ്പിന്റെ കടുത്തുരുത്തിയിലെ വാലാച്ചിറ സീഡ് ഫാമും പദ്ധതി നടപ്പിലാക്കാന്‍ കൈകോര്‍ക്കുന്നുണ്ട്. ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയിലെ രണ്ടേക്കറോളം വരുന്ന വളപ്പിലാണ് കൃഷി വകുപ്പിന്റെ ജീവനി 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ആരംഭിക്കുന്നത്. പാവയ്ക്ക, വെണ്ടയ്ക്ക, വഴുതന, പടവലം, പീച്ചിങ്ങ, പയര്‍, കാബേജ്, ചീര, മുളക്, കാന്താരി തുടങ്ങി പന്ത്രണ്ടോളം ഇനം പച്ചക്കറിയാണിവടെ ചാണകം,വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ 10ന് ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രി ചെയര്‍മാന്‍ ഡോ.പരമേശ്വരന് കൃഷി അസി. ഡയറക്ടര്‍ ലിസി ആന്റണി പച്ചക്കറിതൈകള്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ.പി.ശിവജി, കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഓഫീസര്‍ പി.കമലാസനന്‍, റിട്ട. കൃഷി ശാസ്ത്രജ്ഞന്‍ ഡോ. കെ.ശശിധരന്‍, അസി. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ.വി ശിവദാസന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഷൈമോന്‍, അനില്‍കുമാര്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.