Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട വായ്പകള്‍ എഴുതിത്തള്ളണമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് (ഐ)
04/03/2020

വൈക്കം: പ്രളയ ദുരിതത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ പട്ടിക വിഭാഗക്കാര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത കട വായ്പകള്‍ എഴുതിത്തള്ളണമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് (ഐ) വൈക്കം ബ്ലോക്ക് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സര്‍വീസിലെ പോലെ എയിഡഡ് സ്ഥാപനങ്ങളിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കണ്‍വന്‍ഷന്‍ 29നു വൈക്കത്തു വച്ചു നടത്താന്‍ തീരുമാനിച്ചു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ കുട്ടപ്പന്‍, വൈക്കം ജയന്‍, ഓമന ശങ്കരന്‍, ഷീല, കുഞ്ഞുമോള്‍ അശോകന്‍, രാജേഷ്, എം.കെ മഹേശന്‍, സോമനാഥന്‍, ശരത് ശശി, പി.കെ സുതന്‍, എന്‍.അശോകന്‍, അനീഷ്, രാജന്‍, മനോഹരന്‍, രാജേഷ് കല്ലറ, പ്രതാപന്‍ തോട്ടകം, എന്നിവര്‍ പ്രസംഗിച്ചു.