Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സീറ്റുകള്‍ ഒഴിവുണ്ട്
04/03/2020

വൈക്കം: കേന്ദ്രമാനവ വിഭവവകുപ്പ് മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരള സംഘടിപ്പിക്കുന്ന ആറുമാസ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ജനുവരി മാസ ബാച്ചിലേക്ക് ഏതാനു സീറ്റുകള്‍ ഒഴിവുണ്ട്. 17 വയസ്സു പൂര്‍ത്തിയായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.ആര്‍.സി കേരളയുടെ അംഗീകൃത പഠനകേന്ദ്രമായ വൈക്കം അക്ഷയ ലേണിംഗ് സെന്റര്‍ ആണ് പഠനസൗകര്യം ഒരുക്കുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്. തിയറിക്കും പ്രാക്ടിക്കലിനും തുല്യപ്രാധാന്യമുള്ള കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ജില്ലയില്‍ തന്നെ പരീക്ഷാകേന്ദ്രവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847128126, 04829 233519 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.