Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ല്യാറ ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം
04/03/2020
വല്യാറ ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി 131-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വല്ല്യാറ ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. ക്ഷേത്രം മേല്‍ശാന്തി ഉല്ലല കണ്ണന്‍ ശാന്തി സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കയര്‍ എന്നിവ വിവിധകേന്ദ്രങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു മുന്നോടിയായി ഉച്ചയ്ക്ക് അന്നദാനം നടത്തി. രാത്രി 10.30ന് വിളക്കിനെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം പ്രസിഡന്റ് പി.ആര്‍ സദാനന്ദന്‍, വൈസ് പ്രസിഡന്റ് ഷിബു പുളിക്കാശ്ശേരിയില്‍, സെക്രട്ടറി കെ.രമേശന്‍ വേനാതുരുത്തില്‍, ബാബു പുളുക്കിയില്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എസ്.ജി ഷൈന്‍, സെക്രട്ടറി കെ.ആര്‍ രതീഷ്, വനിതാസംഘം പ്രസിഡന്റ് ബേബി എട്ടുകണ്ടത്തില്‍, സെക്രട്ടറി ഷീബ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.