Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുങ്ഫ്യൂ, കരാത്തെ, യോഗ ഗ്രേഡിംഗ് പ്രോഗ്രാമും ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പും ഏപ്രില്‍ 8,9,10 തീയതികളില്‍ വൈക്കത്ത്
21/03/2016

വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ അക്ഷയ ലേണിംഗ് സെന്റര്‍ സംഘടിപ്പിക്കുന്ന കുങ്ഫ്യൂ, കരാത്തെ, യോഗ ഗ്രേഡിംഗ് പ്രോഗ്രാമും ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പും ഏപ്രില്‍ 8,9,10 തീയതികളില്‍ വൈക്കത്ത് സംഘടിപ്പിക്കും. കുങ്ഫ്യു ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബുഡോക്കാന്‍ കരാത്തെ അസോസിയേഷന്‍, കമ്മ്യൂണിറ്റി യോഗ മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ അനുമതിയോടെയാണ് ഗ്രേഡിംഗ് പ്രോഗ്രാം നടത്തപ്പെടുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തപ്പെടുന്ന പ്രോഗ്രാമിനോട് അനുബന്ധിച്ച് മത്സരങ്ങളും നടത്തപ്പെടും. വൈക്കം താലൂക്കില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. 10നും 18നും മദ്ധ്യേ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പില്‍ ജീവിത നൈപുണികള്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങളാണ് ഉള്ളത്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ 9847128126, 04829-233519 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.