Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇലക്ട്രിസിററി ജീവനക്കാര്‍ പ്രതിഷേധിച്ചു
21/11/2015
വൈക്കം ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ ജോയി ദേവസ്യയെ ജോലിക്കിടയില്‍ കൈയ്യേററം ചെയ്തതില്‍ വൈദ്യൂതി തൊഴിലാളികള്‍ വൈക്കം വൈദ്യൂതി ഭവനുമുന്‍മ്പില്‍ പ്രതിഷേധിച്ചു. ചെമ്മനത്തുകരയില്‍ കൊച്ചുപറമ്പില്‍ സാജു വര്‍ഗ്ഗീസിന്റെ വീട്ടില്‍ വൈദ്യൂതി കുടിശ്ശിഖ വരുത്തിയതിനാല്‍ വൈദ്യൂതി വിശ്ചേദിക്കാന്‍ ചെന്ന ലൈന്‍മാനെ കൈയ്യേററം ചെയ്യുകയാണ് ഉണ്ടായത്. കൃത്യനിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത സാജു വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചു. പ്രതിഷേധയോഗത്തില്‍ നേതാക്കളായ റ്റി റ്റി രജിത്‌മോന്‍, കെ കെ ജയകൃഷ്ണന്‍, കെ വി നടരാജന്‍, കെ പി അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.