Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി നടത്തി
04/03/2020
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടയാര്‍ 658-ാം നമ്പര്‍ വടക്കുംഭാഗം എന്‍.എസ്.എസ് വനിതാസമാജം നടത്തിയ താലപ്പൊലി അറക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം വടയാര്‍ 915-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും 658-ാം നമ്പര്‍ വടക്കുംഭാഗം വനിതാ സമാജത്തിന്റെയും നേതൃത്വത്തില്‍ ഇളങ്കാവ് ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി. ഇളങ്കാവ് ക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരമ്പരാഗത ചടങ്ങാണിത്. പൊട്ടന്‍ചിറ അറക്കല്‍ ദേവീക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം താലപ്പൊലി ഇളങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കൃഷ്ണന്‍ നമ്പൂതിരി പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വാദ്യമേളങ്ങള്‍, പട്ടുകുടകള്‍ എന്നിവ ഭംഗി പകര്‍ന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കരയോഗം പ്രസിഡന്റ് എം.അനില്‍കുമാര്‍, സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, വിജയഗോപാലന്‍ നായര്‍, എസ്.വി സുരേഷ് കുമാര്‍, വനിതാസമാജം പ്രസിഡന്റ് വിലാസിനിയമ്മ, സെക്രട്ടറി വിജയകുമാരി, സുശീല, ശ്രീദേവി, സതി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.