Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംഗീതാദ്ധ്യാപകന്‍ നരേന്ദ്രബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിന് അധികാരികള്‍ ഇടപെടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
02/03/2020

വൈക്കം: ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംഗീതാദ്ധ്യാപകന്‍ നരേന്ദ്രബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിന് അധികാരികള്‍ ഇടപെടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആത്ഹത്യയ്ക്കുത്തരവാദികളായി ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേരളത്തിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളെക്കുറിച്ചും, ഫണ്ടുതട്ടിപ്പിനെക്കുറിച്ചും അനധികൃത നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. ഇതിനായി ശക്തമായ ബഹുജനപ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. വൈക്കത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിനിധികള്‍, കലാകാരന്‍മാര്‍ എന്നിവരുടെ യോഗമാണ് ആക്ഷന്‍കൗണ്‍സിലിന് രൂപം നല്‍കിയത്. വ്യാപാരഭവന്‍ ഹാളില്‍ കൂടിയ യോഗത്തില്‍ എം.കെ ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.അജിത്ത് എക്‌സ് എം.എല്‍.എ, അഡ്വ. കെ.പി റോയി, അഡ്വ. എ.സമ്പത്ത്, അഡ്വ. കെ.പ്രസന്നന്‍, ഉല്ലല രാജു, അജയന്‍, ഗായകന്‍ ദേവാനന്ദ്, ഗിരിജ ജോജി, ഡി.ശശിധരന്‍, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി എന്‍.അനില്‍ ബിശ്വാസ് (ചെയര്‍മാന്‍), എം.കെ ഷിബു (ജനറല്‍ കണ്‍വീനര്‍), ജോഷി (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.