Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീതി ഒപ്‌ററിക്കല്‍സ് പ്രവര്‍ത്തനം തുടങ്ങി
02/03/2020
താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കിഴതടിയൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും നേതൃത്വത്തില്‍ തുടങ്ങിയ നീതി ഒപ്റ്റിക്കല്‍സ് നഗരസഭാ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കിഴതടിയൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പാലായുടെയും നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ റോഡിന് സമീപം തുടങ്ങിയ നീതി ഒപ്‌ററിക്കല്‍സ് നഗരസഭാ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കിഴതടിയൂര്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ശശിധരന്‍, എം.എന്‍ ദിവാകരന്‍ നായര്‍, എം.ടി അനില്‍കുമാര്‍, കെ.ആര്‍ രാജേഷ്, അക്കരപ്പാടം ശശി, കെ.കെ പ്രകാശന്‍, എം.എസ് ശശിധരന്‍ നായര്‍, എസ്.സുബൈര്‍, എം.കെ സോജന്‍ എന്നിവര്‍ പ്രസംഗിച്ചു.