Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്തു.
02/03/2020
ജില്ലാപഞ്ചായത്തിന്റെയും മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും പദ്ധതിയില്‍പ്പെടുത്തി പാലാംകടവില്‍ നിര്‍മ്മിച്ച മുണ്ടാര്‍ നീന്തക്കുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജില്ലാപഞ്ചായത്തിന്റെയും മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും പദ്ധതിയില്‍പ്പെടുത്തി പാലാംകടവില്‍ പൊതുസ്ഥലത്ത് നിര്‍മ്മിച്ച മുണ്ടാര്‍ നീന്തല്‍ക്കുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ശുദ്ധജലസൗകര്യം ലഭ്യമാക്കുന്ന തരത്തിലാണ് കുളം കരിങ്കല്‍ചിറകെട്ടി നിര്‍മ്മിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, പഞ്ചായത്ത് സെക്രട്ടറി മീര മേനോന്‍, പി.കെ മല്ലിക, ബിന്ദു സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. 15 വയസ്സിനു താഴെയുള്ള കുട്ടികളെ നീന്തല്‍ പഠിപ്പിക്കുവാന്‍ പരിശീലകനായി സജികുമാര്‍ താന്നേലിനെ നിയമിച്ചിട്ടുണ്ട്.