Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വ്വൈശ്വര്യ സമ്പൂര്‍ണ്ണ ഗുരുപൂജയും വിദ്യാഗോപാലമന്ത്രാര്‍ച്ചനയും
02/03/2020
ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നടത്തിയ സര്‍വ്വൈശ്വര്യ സമ്പൂര്‍ണ്ണ ഗുരുപൂജയുടെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ സമ്പൂര്‍ണ്ണ ഗുരുപൂജയും വിദ്യാഗോപാലമന്ത്രാര്‍ച്ചനയുടെയും ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. കോട്ടയം ഒളശ്ശ റോഷിത്ത് ശാന്തി മുഖ്യകാര്‍മ്മികനായി. ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാനായ ബിജു വി കണ്ണേഴനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.നീലാംബരന്‍, സെക്രട്ടറി കെ.ഡി ഉണ്ണി, ടി.ശ്രീനി, അശോകന്‍ വെള്ളവേലി എന്നിവര്‍ പ്രസംഗിച്ചു.