Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രഷറുകളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് ആള്‍കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍
28/02/2020

വൈക്കം: വൈക്കം താലൂക്കിലേക്ക് ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പെരുമാലി, കുതിരവേലി, തോംസണ്‍, ശ്രീനാരായണ, സെന്റ് മേരീസ് തുടങ്ങിയ ക്രഷറുകളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് ആള്‍കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് റോയല്‍റ്റി വര്‍ദ്ധിപ്പിക്കുകയോ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയോ ചെയ്യാത്ത ഈ അവസരത്തില്‍ എന്തു മാനദണ്ഡമനുസരിച്ചാണ് ക്രഷറുകള്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്നും കോട്ടയം, എറണാകുളം ജില്ലകളിലെ മറ്റു ക്രഷറുകളിലില്ലാത്ത എന്തു സാഹചര്യമാണ് ഈ ക്രഷറുകളില്‍ മാത്രം വില വര്‍ദ്ധിപ്പിക്കാനായുള്ളതെന്നും അസ്സോസിയേഷനു വേണ്ടി ഭാരവാഹികള്‍ ചോദിച്ചു. സീസണ്‍ സമയത്ത് വില വര്‍ദ്ധിപ്പിച്ച് കൊള്ള ലാഭമെടുക്കുക എന്ന മുന്‍വര്‍ഷങ്ങളിലെ രീതി തന്നെയാണ് ഇവര്‍ തുടരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഗവണ്‍മെന്റ് വര്‍ക്കുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഈ സമയത്ത് നടക്കുന്ന വില വര്‍ദ്ധനവ് മൂലം ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ ഏറ്റെടത്തിരിക്കുന്ന കരാര്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന ലൈഫ് പദ്ധതിപ്രകാരമുള്ള ഭവനനിര്‍മ്മാണം പോലും മെറ്റീരിയല്‍സിന്റെ വില വര്‍ദ്ധനവ് മൂലം നിലച്ചിരിക്കുകയാണ്. ക്രഷര്‍ മുതലാളിമാരെ കടിഞ്ഞാണിടാന്‍ ഗവണ്‍മെന്റ് തയ്യാറായില്ലെങ്കില്‍ നിര്‍മ്മാണമേഖല തകര്‍ച്ചയിലേക്ക് പോകുന്ന സ്ഥിതിയാണുളളത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് എ.കെ.ജി.സി.എ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ സി.യൂ മത്തായി, റെജോ കടവന്‍, ടി.എസ് അശോകന്‍, സാര്‍വ്വഭൗമന്‍ എന്നിവര്‍ പങ്കെടുത്തു.