Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളംപാട്ടും പൂജയും നടത്തി.
28/02/2020
പെരുമശ്ശേരി ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ഭദ്രകാളിയുടെ കളം വരച്ച് കളംപാട്ടും പൂജയും നടത്തിയപ്പോള്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍

വൈക്കം: പെരുമശ്ശേരി ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഭഗവതിയുടെ കോലം വരച്ച് കളംപാട്ടും പൂജയും നടത്തി. ഭദ്രകാളി ദാരിക നിഗ്രഹം കഴിഞ്ഞു വരുന്ന സന്ദര്‍ഭമാണ് വര്‍ണ്ണങ്ങളില്‍ എഴുതിയത്. കളംപാട്ടും കളംപൂജയും നടത്തിയത് ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി. തന്ത്രി മുട്ടത്തിപ്പറമ്പില്‍ ദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. രാവിലെ ക്ഷേത്രപൂജകള്‍ക്ക് ശേഷം നടത്തിയ അന്നദാനത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് കെ.പി ഷാജി കാവുമ്മേല്‍, സെക്രട്ടറി ബിജു വി മായപ്പള്ളിച്ചിറ, വൈസ് പ്രസിഡന്റ് സുരേഷ് കാവുമ്മേല്‍, ട്രഷറര്‍ ഗോപി മനക്കോടത്ത്, ദേവസ്വം മാനേജര്‍ ഉദയപ്പന്‍ മായപ്പള്ളിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. 29ന് കുംഭഭരണി ആഘോഷിക്കും. 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദേശതാലപ്പൊലി, 9ന് തീയ്യാട്ട്, 10ന് വടക്കുപുറത്തു ഗുരുതി എന്നിവ നടത്തും.