Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജഫേഴ്‌സണ്‍ ചെയറുകളുടെ സംവിധാനം ഒരുക്കി വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍
28/02/2020
വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഡെസ്‌കും ബെഞ്ചും ഒഴിവാക്കി ജഫേഴ്‌സണ്‍ ചെയറുകളുടെ സംവിധാനം ഒരുക്കുന്നതിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: വിദ്യാഭ്യാസ മേഖലയില്‍ ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്നും ഡെസ്‌കും ബെഞ്ചും മാറ്റി പകരം ജഫേഴ്‌സണ്‍ ചെയറുകളുടെ സംവിധാനം വന്നു. ഇനി കുട്ടികള്‍ക്ക് കസേരകളില്‍ ചാരിയിരുന്ന് പഠനം നടത്താം. വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് ഈ പുത്തന്‍മാറ്റം വന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ ജഫേഴ്‌സണ്‍ ചെയറുകളുടെ സംവിധാനം ഒരുക്കിയത്. ജില്ലാപഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു അജി, സന്ധ്യ അനീഷ്, ടി.എം അശ്വതി, പി.ടി.എ പ്രസിഡന്റ് കെ.എ അമീര്‍, ഹെഡ്മിസ്ട്രസ് എം.പി ബീന എന്നിവര്‍ പ്രസംഗിച്ചു.