Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നടത്തും
27/02/2020
കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പിനുള്ള മരുന്നുകളുടെ ജില്ലാതല വിതരണം വൈക്കത്ത് നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 86000 കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിനെതിരെ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നടത്തും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കം മൃഗാശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ ബിജു ബി കണ്ണേഴന്‍ നിര്‍വഹിച്ചു. 27 മുതല്‍ മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ ഉദ്യോഗസ്ഥര്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് പശു, പോത്ത്, എരുമ, കിടാക്കള്‍ എന്നീ ഇനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്തും. യോഗത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഒ.ടി തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ നിര്‍മ്മല പ്രിയദര്‍ശിനി, കെ.എല്‍.ഡി ബോര്‍ഡിന്റെ ഡി.ജി.എം. ഡോ.രാജീവ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫിലോമിന തോമസ്, ഡോ. അജോ ജോണ്‍, ഡോ. എസ്.അജിത്ത് കുമാര്‍, ഡോ. കുര്യന്‍ കെ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.