Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് നടത്തി
27/02/2020
ആശ്രമം സ്‌കൂളിലെ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ ഡി.വൈ.എസ്.പി സി.ജി സനല്‍കുമാര്‍ സല്യൂട്ട് സ്വീകരിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ ഡി.വൈ.എസ്.പി സി.ജി സനല്‍കുമാര്‍ സല്യൂട്ട് സ്വീകരിച്ചു. കേഡറ്റുകള്‍ക്ക് ജില്ലാ എസ്.പി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഉല്ലാസ് സ്റ്റീഫന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ മികച്ച കേഡറ്റുകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, എച്ച്.എം. പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, ഇ.എന്‍ ചന്ദ്രബാബു, മനോജ്, എസ്.ശ്രീലത, ടി.ശ്രീനി, അമൃത പാര്‍വ്വതി, സാബു കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.