Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചര്‍ച്ച സംഘടിപ്പിച്ചു.
27/02/2020

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി വായനക്കൂട്ടം സാമൂഹ്യ പ്രവര്‍ത്തക ദയാ ഭായിയുടെ ആത്മകഥ 'പച്ചവിരല്‍' എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. കീഴുര്‍ ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. സജീവ് സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥരചയിതാവ് വില്‍സണ്‍ ഐസക് പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.കെ പീതാംബരന്റെ അധ്യക്ഷത വഹിച്ചു. വായനക്കൂട്ടം കണ്‍വീനര്‍ ടി.വി ചന്ദ്രന്‍, ജോഷിവര്‍ഗീസ്, ലൈബ്രറി മുന്‍ പ്രസിഡന്റ് ടി.എം വിജയന്‍, ചെമ്പ് ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി കെ.കെ രാജപ്പന്‍, അപര്‍ണ രവി പനച്ചിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി ടി.എം രാമചന്ദ്രന്‍ സ്വാഗതവും സി.ആര്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.