Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കീഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനെ യൂ.പി സ്‌കൂളായി ഉയര്‍ത്തണം
17/03/2016

120 വര്‍ഷം പഴക്കമുള്ള വൈക്കം താലൂക്കിലെ മുളക്കുളം പഞ്ചായത്തില്‍പ്പെട്ട പുരാതന സ്‌കൂളായ കീഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനെ യൂ.പി സ്‌കൂളായി ഉയര്‍ത്തണമെന്നും ഈ സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം സിലബസ് ആക്കണമെന്നും സ്‌കൂളിന്റെ നിലവാരമുയര്‍ത്തി കീഴൂരിന്റെ അക്ഷരഖനിയെ സംരക്ഷിക്കണമെന്നും കേരളാ കോണ്‍ഗ്രസ് മുളക്കുളം പഞ്ചായത്ത് 13, 14 വാര്‍ഡുകമ്മററികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. യോഗം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സലിന്‍ കൊല്ലംകുഴി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ജോര്‍ജ്ജ് പാറക്കുഴി അദ്ധ്യക്ഷത വഹിച്ചു. എസ്.ജോണ്‍, പോള്‍ കൊല്ലംപള്ളി, ലിസി ജോര്‍ജ്ജ്, മാത്യൂ കണിയാംപറമ്പില്‍, ബിന്ദു അമ്പലകടവില്‍, പീററര്‍ പാറക്കാല, ടി.സുരേഷ്, ബേബി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.