Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസിന് കാലതാമസം നേരിടുന്നതായി പരാതി.
27/02/2020

വൈക്കം: സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസിന് കാലതാമസം നേരിടുന്നതായി പരാതി. വാഹനങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തി ഫിറ്റ്‌നസിന് അപേക്ഷിച്ച് രണ്ടുമൂന്ന് ആഴ്ച പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് വാഹന ഉടമകളും ഡ്രൈവര്‍മാരും പറയുന്നത്. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പരിശോധിച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. സാങ്കേതിക യോഗ്യതയുള്ള ജോയിന്റ് ആര്‍.ടി.ഒമാര്‍ക്ക് വാഹനങ്ങള്‍ പരിശോധിക്കാനും ഡ്രൈവിങ് ടെസ്റ്റ് നടത്താനും മാത്രമേ അധികാരമുള്ളൂ. ഇതാണ് വൈക്കത്തെ കുഴപ്പിക്കുന്നത്. പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ പല വാഹന ഉടമകളും പ്രതിസന്ധിയില്‍ അകപ്പെടും.