Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി ഭക്തിസാന്ദ്രമായി.
26/02/2020
തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം തലയാഴം 342-ാം നമ്പര്‍ എന്‍.എസ്.എസ് വനിത സമാജത്തിന്റെ നേതൃത്വത്തില്‍ പൂങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി

വൈക്കം: തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം തലയാഴം 1105-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും 342-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. തൃപ്പക്കുടം ക്ഷേത്രത്തിലെ രണ്ടാംഉത്സവദിവസം തലയാഴം എന്‍.എസ്.എസ് കരയോഗവും വനിതാസമാജവും നടത്തുന്ന പരമ്പരാഗത ചടങ്ങാണിത്. ബുധനാഴ്ച വൈകിട്ട് തൃപ്പക്കുടം ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പൂങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലിക്ക് ഗജവീരന്‍, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ ഭംഗി പകര്‍ന്നു. വൈകിട്ട് ദീപാരാധന സമയത്ത് പൂങ്കാവ് ദേവീക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച് താലങ്ങള്‍ സമര്‍പ്പിച്ചു. കരയോഗം പ്രസിഡന്റ് ലക്ഷ്മണന്‍ നായര്‍, വൈസ് പ്രസിഡന്റ് നീലകണ്ഠപിള്ള, സെക്രട്ടറി മുരളീധരന്‍, എന്‍.എസ്.എസ് യൂണിയന്‍ കമ്മിറ്റിയംഗം എം.ഗോപാലകൃഷ്ണന്‍, വിജയകുമാര്‍, സുരേഷ് കണ്ടത്തില്‍പ്പറമ്പ്, വനിതസമാജം പ്രസിഡന്റ് സുശീലകുമാരി, സെക്രട്ടറി വിജയകുമാരി, ശോഭന, ഇന്ദുലേഖ എന്നിവര്‍ നേതൃത്വം നല്‍കി.