Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
26/02/2020
മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം വില്ലേജ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് സമരവിശദീകരണം നടത്തുന്നു.

വൈക്കം: നികുതി ഭീകരതയ്‌ക്കെതിരെ കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തുന്ന വില്ലേജ് ഓഫീസ് സമരത്തിന്റെ ഭാഗമായി വൈക്കത്തെ വിവിധ വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വൈക്കം വില്ലേജ് ഓഫീസിനു മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. പി.ആര്‍ സോന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ഷാജി വല്ലൂത്തറ, അബ്ദുള്‍സലാം റാവുത്തര്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, ജെയ്‌ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, മോഹന്‍ ഡി ബാബു എന്നിവര്‍ പ്രസംഗിച്ചു. 


ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദയനാപുരം വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് അദ്ധ്യക്ഷത വഹിച്ചു. പി.ഡി ജോര്‍ജ്ജ്, കെ.വി ചിത്രാംഗദന്‍, കെ.കെ ചന്ദ്രന്‍, കെ.രാജേന്ദ്രപ്രസാദ്, കെ.കെ കുട്ടപ്പന്‍, കെ.എസ് സജീവ്, ഷീബ ശിവദാസ്, കെ.എന്‍ ചെറിയാന്‍, ബി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം വില്ലേജ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് സമരവിശദീകരണം നടത്തി. കെ.എസ് നാരായണന്‍കുട്ടി, എം.കെ ഷിബു, ബാബു പുവനേഴത്ത്, മോഹന്‍ കെ തോട്ടുപുറം, എന്‍.സി തോമസ്, എം.ശശി, ജഗത അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.