Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിക്കയര്‍ സമര്‍പ്പിച്ചു.
25/02/2020
ഇണ്ടംതുരുത്തി കാര്‍ത്തായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയര്‍ അവകാശികളായ വാനയില്‍ കുടുംബക്കാര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: ഇണ്ടംതുരുത്തി കാര്‍ത്തായനി ദേവീക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയര്‍ അവകാശികളായ വാനയില്‍ കുടുംബക്കാര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് കൊടിക്കയര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. മാര്‍ച്ച് 3ന് രാത്രി 7.30നും 8.30നും ഇടയ്ക്കുള്ള സമയത്ത് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും.