Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം തുടങ്ങി.
25/02/2020
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ സമാരംഭം കുറിക്കുന്ന കലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നു.

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവപ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം തുടങ്ങി. കലശം എഴുന്നള്ളിച്ച് ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. മേല്‍ശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശ്രീകോവിലില്‍ കലശപൂജ നടത്തി. തുടര്‍ന്ന് പൂജാരികളും ക്ഷേത്രംഭാരവാഹികളും ചേര്‍ന്ന് കലശം പുറത്തേയ്‌ക്കെഴുന്നള്ളിച്ചു. പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് രമേഷ് പി ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, ട്രഷറര്‍ കെ.വി പ്രകാശന്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.എസ് സാജു കോപ്പുഴ, പി.ടി നടരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീബലിക്ക് ശേഷം തിരുനടയില്‍ ആദ്യപറ നിറയ്ക്കല്‍ നടത്തി. വൈകിട്ട് 7ന് തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും വനിത സംഘത്തിന്റെയും കുടുംബയൂണിറ്റുകളുടെയും നേതൃത്വത്തില്‍ താലപ്പൊലി നടത്തി. 26ന് രാവിലെ 7ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി, പ്രസാദം ഊട്ട്, 27ന് രാവിലെ 7ന് ശ്രീബലി, വൈകിട്ട് 5ന് വിളക്കുപൂജ, കാഴ്ചശ്രീബലി, വിവിധ ശാഖകളുടെ നേതൃത്വത്തില്‍ താലപ്പൊലി, 7ന് പ്രസാദം ഊട്ട്. 28ന് രാവിലെ 10ന് നാരായണീയ പാരായണം ഭജന്‍സ്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി, സംഗീതസദസ്സ്, രാത്രി 9.30ന് കാവടി. 29ന് രാവിലെ 7ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി, ഓട്ടന്‍തുള്ളല്‍, 8ന് കാവടി ഘോഷയാത്ര, 8.30ന് ഗാനോത്സവം, 10.30ന് നാടകം, പുലര്‍ച്ചേ 2.30ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക എന്നിവ നടക്കും.