Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നത്ത് പത്മനാഭന്റെ 50-ാം ചരമവാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.
25/02/2020
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ വടക്കേകവലയിലെ പ്രതിമാ കോമ്പൗണ്ടില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 50-ാം ചരമവാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. യൂണിയന്റെ നേതൃത്വത്തില്‍ വടക്കേകവലയില്‍ പ്രതിമാ കോമ്പൗണ്ടില്‍ സജ്ജമാക്കിയ പന്തലില്‍ സമുദായാചാര്യന്റെ ചിത്രം അലങ്കരിച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ഭക്തിഗാനാലാപനം, സമൂഹപ്രാര്‍ത്ഥന, ഉപവാസം എന്നീ ചടങ്ങുകളില്‍ വിവിധ കരയോഗങ്ങളിലെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കരയോഗം ഭാരവാഹികള്‍, വനിതാ സമാജം, ബാലസമാജം, സ്വയംസഹായ സംഘം എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. യൂണിയന്‍ ആക്ടിംഗ് പ്രസിഡന്റ് എസ്.മധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയന്‍ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, അഡീഷണല്‍ സെക്രട്ടറി എസ്.മുരുകേശ്, എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, പി.എന്‍ രാധാകൃഷ്ണന്‍, പി.ജി.എം നായര്‍, ശ്രീലേഖ മണിലാല്‍, അയ്യേരി സോമന്‍, എസ്.ജയപ്രകാശ്, മായ, ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്കിലെ 97 കരയോഗങ്ങളിലും സമാധിദിനം ആചരിച്ചു. കരയോഗ മന്ദിരങ്ങളില്‍ സമുദായചാര്യന്റെ ഛായാചിത്രം അലങ്കരിച്ച് വച്ച് പുഷ്പാര്‍ച്ചന നടത്തി.