Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ പ്രോജക്ട് ഓഫീസിലേക്ക് രോഷാഗ്നി പ്രകടനം നടത്തി.
25/02/2020
കയര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് വൈക്കം താലൂക്ക് കയര്‍ വ്യവസായ തൊഴിലാളി യൂണിയന്‍ കയര്‍ പ്രോജക്ട് ഓഫീസിലേക്ക് നടത്തിയ സമരം എ.ഐ.ടി.യൂ.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളുന്നയിച്ച് വൈക്കം താലൂക്ക് കയര്‍ വ്യവസായ തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ കയറും കയറുല്‍പ്പന്നങ്ങളും കത്തിച്ച് പ്രതിഷേധിച്ചു. യൂണിയന്‍ ആസ്ഥാനത്തു നിന്നും കയര്‍ പ്രോജക്ട് ഓഫീസിലേക്ക് രോഷാഗ്നി പ്രകടനം നടത്തി. സമരം എ.ഐ.ടി.യൂ.സി ജില്ല പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ പ്രശോഭനന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ഡി ബാബുരാജ്, എം.കെ ശീമോന്‍, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, ജോണ്‍ വി ജോസഫ്, കെ.എസ് രത്‌നാകരന്‍, പി.കെ അപ്പുക്കുട്ടന്‍, മായ ഷാജി, ശാന്ത ശിവദാസ്, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.