Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം തുടങ്ങി
25/02/2020
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്ത്രി സുനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്ത്രി സുനേശന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി പ്രവീണ്‍ പോറ്റി, ശ്രീജിത്ത് നമ്പൂതിരി, ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള, മാനേജര്‍ അഡ്വ. കെ.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ജി.സുരേഷ് ബാബു, സെക്രട്ടറി സത്യനാഥ പണിക്കര്‍, മനോജ്കുമാര്‍, അനില്‍ ജെ മേനോന്‍, സന്തോഷ് കുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 28ന് രാവിലെ 10.30ന് കളഭാഭിഷേകം, വൈകിട്ട് 7.15ന് പുഷ്പാഭിഷേകം, 7.30ന് വിവിധ മേഖലകളില്‍ നിന്നുള്ള ദേശതാലപ്പൊലി, രാത്രി 9.30ന് വലിയവിളക്ക് തുടര്‍ന്ന് ദീപക്കാഴ്ച, എതിരേല്‍പ്പ്, ചുറ്റുവിളക്ക് എന്നിവ നടക്കും. 29ന് രാവിലെ 6.30ന് കുംഭഭരണി ദര്‍ശനം, 9ന് ശ്രീബലി, വൈകിട്ട് 7.30ന് ആറാട്ട്, 8ന് അന്നദാനം, 9.30ന് ആറാട്ടെഴുന്നള്ളിപ്പ്, ഉല്ലല 1996-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാ സമാജത്തിന്റെ താലപ്പൊലി, 10ന് പുതിയകാവ് ദേവീക്ഷേത്രത്തില്‍ തെക്കുവശത്ത് എഴുന്നള്ളിപ്പ്, 11.30ന് എതിരേല്‍പ്പ് തുടര്‍ന്ന് വലിയകാണിക്ക, കലശാഭിഷേകം എന്നിവ നടക്കും.