Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തുടക്കമായി
25/02/2020
ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി പുതുമന ഇല്ലത്ത് സജിത്ത്, മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, പൂത്താലമഠം ഗോപാലകൃഷ്ണന്‍ പോറ്റി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നാളെ രാവിലെ 11ന് കാവടിയഭിഷേകം, 12.30ന് അന്നദാനം, വൈകിട്ട് 5.30ന് ജഗദംബികാ കുടുംബയൂണിറ്റിന്റെ താലപ്പൊലി, 7.30ന് ധീവരമഹിളാ സമാജത്തിന്റെ താലപ്പൊലി, 8.15ന് കാവടി ഘോഷയാത്ര. 27ന് രാവിലെ 9ന് സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും അഭിഷേകം, വൈകിട്ട് 5.30ന് ഭുവനേശ്വരി കൂടുംബയൂണിറ്റിന്റെ താലപ്പൊലി, 7.30ന് തെക്കുംപടിഞ്ഞാറും ഭാഗങ്ങളിലെ ദേശതാലപ്പൊലി, 7.45ന് കുംഭകുട ഘോഷയാത്ര, 8.30ന് സമൂഹ താലപ്പൊലി. 28ന് രാവിലെ 9ന് കുംഭകുടവും പാല്‍ക്കാവടിയും ചെറുകാവടിയഭിഷേകവും, 11.30ന് കളമെഴുത്തുംപാട്ടും, വൈകിട്ട് 5.15ന് കാഴ്ചശ്രീബലി, 7.30ന് ദേശതാലപ്പൊലി. 29ന് രാവിലെ 8.30ന് പറയ്‌ക്കെഴുന്നള്ളിപ്പ്, 12ന് കലശാഭിഷേകം, വൈകിട്ട് 5.15 താലപ്പൊലിയും ഗുരുതിക്കുള്ള വാര്‍പ്പ് സമര്‍പ്പണവും, 7.30ന് കെ.പി.എം.എസിന്റെ താലപ്പൊലി, രാത്രി 12ന് വലിയകാണിക്ക എന്നിവയും നടക്കും.