Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പുറപ്പെട്ട ദീര്‍ഘദൂര സൈക്കിള്‍ യാത്ര ഫഌഗ് ഓഫ ചെയ്തു
24/02/2020
ജെ.സി.ഐ യൂടെ നേതൃത്വത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുവാന്‍ കേരളത്തില്‍ നിന്ന് നേപ്പാള്‍ വരെ 48 ദിവസം കൊണ്ട് 9000 കിലോമീറ്റര്‍ താണ്ടുന്ന ജസ്റ്റിന്‍ തോമസിന്റെ ദീര്‍ഘദൂര സൈക്കിള്‍ യാത്ര കേരള വനിത സെല്‍ പോലീസ് സൂപ്രണ്ട് സക്കറിയ ജോര്‍ജ്ജ് ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികം ജെ.സി.ഐ സോണ്‍ 22 ഈ വര്‍ഷം ഗാന്ധി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വൈക്കം ജെ.സി.ഐ മെമ്പര്‍ ജസ്റ്റിന്‍ തോമസ് കേരളത്തില്‍ നിന്നും നേപ്പാളിലേക്ക് പുറപ്പെടുന്ന ദീര്‍ഘദൂര സൈക്കിള്‍ യാത്ര കേരള വനിതാ സെല്‍ പോലീസ് സൂപ്രണ്ട് സക്കറിയ ജോര്‍ജ്ജ് ഫഌഗ് ഓഫ് ചെയ്തു. ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ് ധന്യമായ സത്യാഗ്രഹ സ്മാരക ആശ്രമം ഹൈസ്‌കൂളില്‍ നിന്നാണ് 48 ദിവസം കൊണ്ട് 9000 കീലോമീറ്റര്‍ താണ്ടുന്ന ശ്രമകരമായ സൈക്കിള്‍ യാത്ര പുറപ്പെട്ടത്. ഉദയനാപുരം നേരേകടവില്‍ പതിനാറുപറയില്‍ തോമസിന്റെയും സോഫിയയുടെയും മകനാണ് 29 കാരനായ ജസ്റ്റിന്‍ തോമസ്. റാണിമോളാണ് ഭാര്യ. ദിവസവും നൂറ് കിലോമീറ്ററോളം സൈക്കിള്‍ സവാരി നടത്തി ഊര്‍ജ്ജം നേടിയ മനക്കരുത്തോടെയാണ് ജസ്റ്റിന്‍ ഈ ദൗത്യം ഏറ്റെടുത്തത്. പല സമയങ്ങളിലായി 25 ഓളം സൈക്കിള്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര ഇതാദ്യമാണ്. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ പ്രസക്തി എല്ലാമേഖലകളിലും എത്തിക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഹിമാലയം വഴി നേപ്പാളിലെത്തി അവിടെ നിന്നും ബംഗാള്‍ വഴി കന്യാകുമാരിയിലെത്തി വൈക്കത്ത് അവസാനിക്കും. ഗാന്ധിദര്‍ശനവുമായി ബന്ധപ്പെട്ട് ഇത്തരമൊരു സാഹസിക യാത്ര ഇതാദ്യമാണ്. സോണ്‍ പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളില്‍, ഫോക്കസ് ഏരിയ ചെയര്‍മാന്‍ വിനോദ് ശ്രീധര്‍, ജെ.സി.ഐ വൈക്കം പ്രസിഡന്റ് രൂപേഷ് ആര്‍ മേനോന്‍, സോണ്‍ വൈസ് പ്രസിഡന്റ് പോള്‍ മാത്യൂ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രദീപ് കുമാര്‍, ഹെഡ്മിസ്ട്രസ് പി.ആര്‍ ബിജി, സോണ്‍ ഡയറക്ടര്‍ ദീപു ഫിലിപ്പ്, മാത്യൂ കെ ജോസഫ്, ഷിബുറാം, രാജന്‍ പൊതി, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.