Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാറും തുണി സഞ്ചിവിതരണവും
24/02/2020
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബും കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജും ചേര്‍ന്ന നടത്തിയ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ സെമിനാറിന്റെ ഭാഗമായി 800 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കൊണ്ടുപോകുവാനുള്ള തുണി സഞ്ചികള്‍ ജോസഫ് ലൂക്കോസ് കോളേജ് മാനേജര്‍ ഫാ.ജോഷി വേഴാപറമ്പിലിന് കൈമാറുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബും കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജും സംയുക്തമായി നടത്തിയ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ സെമിനാറും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കൊണ്ടുപോകുവാനുളള തുണി സഞ്ചിവിതരണവും നടത്തി. കോളേജ് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ മേജര്‍ ഡോണര്‍ ജോസഫ് ലൂക്കോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ജോഷി വേഴാപറമ്പില്‍, പ്രിന്‍സിപ്പാള്‍ രാജുമോന്‍ ടി മാവുങ്കല്‍, ജീവന്‍ ശിവറാം, ടോമി ജോസഫ്, രവി ശങ്കര്‍, വി.ഹരീന്ദ്രന്‍, സുജിത് മോഹനന്‍, ജോസഫ് ഐസക്, ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 800 വിദ്യാര്‍ത്ഥികള്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്തു