Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
24/02/2020
ഉദയനാപുരം പഞ്ചായത്തിന്റെ വിവിധമേഖലകളില്‍ ജലവിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈക്കം വാട്ടര്‍ അഥോറിട്ടി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ വാഴമന, അക്കരപ്പാടം, ചെമ്മനാകരി, വാക്കേത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് (ഐ) വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിട്ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പത്തുദിവസമായി ഈ മേഖലകളില്‍ കുടിവെള്ള വിതരണം നിലച്ചിട്ട്. പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരപരിപാടികള്‍ ആവിഷ്‌ക്കരിച്ചതെന്ന് സമരക്കാര്‍ വ്യക്തമാക്കി. വേമ്പനാട്ടു കായലില്‍ ഓരിന്റെ അളവ് കൂടിയതോടെ ശുദ്ധജല സൗകര്യത്തിന്റെ എല്ലാ വഴികളും അടഞ്ഞ സാഹചര്യമാണ്. എത്രയും വേഗം കുടിവെള്ള വിതരണം പുനരാംഭിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ആറാട്ടുകുളങ്ങരയിലുള്ള വാട്ടര്‍ അഥോറിട്ടി സ്ഥലത്ത് ഉയര്‍ന്ന കപ്പാസിറ്റിയുള്ള വാട്ടര്‍ ടാങ്ക് സ്ഥാപിക്കണമെന്നും പഴകിയ പൈപ്പ് ലൈനുകള്‍ നീക്കം ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമരം ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ തറപ്പേല്‍, കെ.കെ കുട്ടപ്പന്‍, വൈക്കം ജയന്‍, കുഞ്ഞുമോള്‍ അശോകന്‍, ഓമന, സോമനാഥന്‍, സദാനന്ദന്‍, പി.വി പ്രസാദ്, അബ്ദുള്‍ സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍, ഇടവട്ടം ജയകുമാര്‍, എം.ടി അനില്‍കുമാര്‍, വി.ബിന്‍സ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പി.ഡി ഉണ്ണി, വര്‍ഗ്ഗീസ് പുത്തന്‍ചിറ, ശ്രീരാജ്, ശരത് ശശി എന്നിവര്‍ പ്രസംഗിച്ചു.