Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍തൊഴിലാളി പ്രതിഷേധ രോഷാഗ്നി 25ന്
24/02/2020

വൈക്കം: കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യൂ.സി) ആഹ്വാനമനുസരിച്ച് കയര്‍തൊഴിലാളി പ്രതിഷേധ രോഷാഗ്നി 25ന് രാവിലെ 11ന് വൈക്കത്ത് കയര്‍ പ്രൊജക്ട് ഓഫീസ് പടിക്കല്‍ നടത്തും. കയര്‍രംഗത്ത് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക, മുഴുവന്‍ സംഘങ്ങള്‍ക്കും തൊഴില്‍ നല്‍കുക, കാലാനുസൃതമായ കൂലി വര്‍ദ്ധനവ് നടപ്പാക്കുക, കയര്‍ഫെഡ് റണ്ണേജ് അനുസരിച്ച് തൂക്കം വെട്ടിപ്പില്ലാതെ കയര്‍വില ഉടനെ നല്‍കുക, സംഘങ്ങള്‍ക്കാവശ്യമായ പ്രവര്‍ത്തനമൂലധനം നല്‍കുക, കയര്‍സംഘം ജീവനക്കാര്‍ക്ക് സെക്ഷന്‍ 80 നടപ്പിലാക്കുക, സംഘങ്ങള്‍ക്ക് സ്ഥാവരസ്വത്തുക്കളുടെ ഈടിന്‍മേല്‍ പലിശരഹിതമായി വായ്പ നല്‍കുക, അശാസ്ത്രീയമായ സംഘം രൂപീകരണം തടയുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനവ്യാപകമായി സമരം നടത്തുന്നത്. വൈക്കം ബോട്ടുജെട്ടിയില്‍ കേന്ദ്രീകരിച്ച് കയര്‍ പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യുന്ന തൊഴിലാളികള്‍ കയറും കയറുല്‍പ്പന്നങ്ങളും കത്തിച്ച് പ്രതിഷേധിക്കും. സമ്മേളനം എ.ഐ.ടി.യൂ.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യും. എം.കെ ശീമോന്‍, സി.കെ പ്രശോഭനന്‍, എം.ഡി ബാബുരാജ്, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, ജോണ്‍ വി ജോസഫ്, കെ.എസ് രത്‌നാകരന്‍, പി.കെ അപ്പുക്കുട്ടന്‍, മായാഷാജി, ശാന്ത ശിവദാസ് തുടങ്ങിയവര്‍ സംസാരിക്കും.