Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടകസമിതി രൂപീകരിച്ചു.
24/02/2020

വൈക്കം: എ.ഐ.ടി.യൂ.സി ജന്മശതാബ്ദി -ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. വടക്കേനട സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ ചേര്‍ന്നസംഘാടകസമിതി രൂപീകരണയോഗം എ.ഐ.ടി.യൂ.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, എം.ടി ബാബുരാജ്, വി.കെ അനില്‍കുമാര്‍, ഡി.രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ദേശീയസമ്മേളന പരിപാടികളും ശതാബ്ദി ആഘോഷവും വിജയിപ്പിക്കുന്നതിന് വിവിധ പ്രോഗ്രാമുകള്‍ നിശ്ചയിച്ചു. ചുവരെഴുത്തുകള്‍, പഞ്ചായത്ത് സംഘാടകസമിതി രൂപീകരണം, പതാകദിനാചരണം, ഭവനസന്ദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും. 501 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കി. ഭാരവാഹികളായി എന്‍.അനില്‍ ബിശ്വാസ് (പ്രസിഡന്റ്), പി.എസ് പുഷ്‌ക്കരന്‍ (സെക്രട്ടറി), ഡി.ബാബു (ട്രഷറര്‍), വി.കെ അനില്‍കുമാര്‍, പി.ആര്‍ ശശി, സി.കെ പ്രശോഭനന്‍, പി.ആര്‍ രജനി, (വൈസ് പ്രസിഡന്റുമാര്‍), കെ.കെ ചന്ദ്രബാബു, അഡ്വ. കെ.പ്രസന്നന്‍, മനീഷ്, മായാഷാജി, സജി വൈക്കം (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.