പറക്കുഴി പമ്പ്ഹൗസും പമ്പ്സെറ്റും സ്ഥാപിച്ചു.
22/02/2020
വെച്ചൂര്‍ പഞ്ചായത്തിലെ അഞ്ചൊടി പാടശേഖരത്ത് സ്ഥാപിച്ച പറക്കുഴി പമ്പ്ഹൗസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വെച്ചൂര്‍ അഞ്ചൊടി പാടശേഖരത്ത് ജില്ലാ പഞ്ചായത്തിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടുപയോഗിച്ച് പറക്കുഴി പമ്പ്ഹൗസും പമ്പ്സെറ്റും സ്ഥാപിച്ചു. 35 ഏക്കര്‍ വരുന്ന പാടശേഖരത്ത് വെള്ളപ്പൊക്കത്തില്‍ കാലാകാലങ്ങളിലുണ്ടാകുന്ന കൃഷിനാശം ഇതോടെ ഒഴിവാകും. പറക്കുഴി പമ്പ് ഹൗസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തും പമ്പ്സെറ്റിന്റെ ഉദ്ഘാടനം ബ്ലോക്കുപഞ്ചായത്തംഗം കെ.എസ് ഷിബുവും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ സലോമി തോമസ് പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.പി ശോഭ, കൃഷി ഓഫീസര്‍ ജോമിലി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു അജി, കര്‍ഷക കോര്‍ഡിനേഷന്‍ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, യു.ബാബു, ടി.ഡി ശ്രീനിവാസന്, കെ.പി ബിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.