Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ അഥോറിട്ടി ജീവനക്കാരുടെ പടിവാങ്ങല്‍ പണികള്‍ ജനങ്ങളെ വലയ്ക്കുന്നു.
16/03/2016

കുടിവെള്ള ക്ഷാമത്തില്‍ പൊറുതിമുട്ടുന്ന നഗരസഭയില്‍ വാട്ടര്‍ അഥോറിട്ടി ജീവനക്കാരുടെ പടിവാങ്ങല്‍ പണികള്‍ ജനങ്ങളെ വലയ്ക്കുന്നു. നഗരസഭ എട്ടാം വാര്‍ഡിലാണ് സംഭവം ഏററവും വിവാദമായിരിക്കുന്നത്. മുപ്പതിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പൊതുടാപ്പ് വീട്ടുകാരില്‍നിന്ന് പടിവാങ്ങി വാട്ടര്‍ അഥോറിട്ടി ജീവനക്കാര്‍ ഹൗസ് കണക്ഷനുകള്‍ നല്‍കി. ഇതോടെ പൊതുടാപ്പില്‍ വെള്ളം എത്തുന്നത് വിരുന്നുകാരെപ്പോലെയായ അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ വാട്ടര്‍ അഥോറിട്ടിയില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗ്രാമീണ മേഖലകളിലെ പൊതുടാപ്പുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്നവര്‍ പൊതുടാപ്പുകളില്‍ നിന്നും വെള്ളമെടുക്കാന്‍ മടിക്കുന്നു. ഇവര്‍ ജീവനക്കാര്‍ക്ക് പടിനല്‍കി പൊതുടാപ്പുകളില്‍ നിന്ന് അനധികൃത കണക്ഷനുകള്‍ എടുക്കുകയാണ്. ഇതുസംബന്ധിച്ച് ഉന്നതതലങ്ങളില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സാധാരണക്കാരായ നൂറുകണക്കിന് കുടുംബങ്ങള്‍.