Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ വൈദിക സമിതിയുടെ കുടുംബസംഗമം 23ന്
22/02/2020
ശ്രീനാരായണ വൈദിക സമിതി നടത്തുന്ന മാതൃ-പിതൃ പൂജാവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവ വിഗ്രഹത്തിന്റെ പ്രയാണയാത്രയുടെ ദീപപ്രകാശനം വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ ലാലന്‍ തന്ത്രി നിര്‍വഹിക്കുന്നു.

വൈക്കം: ശ്രീനാരായണ വൈദിക സമിതി വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ചെമ്മനത്തുകര അറത്തറ ഷിബു ശാന്തിയുടെ വസതിയില്‍ നടത്തുന്ന മാതൃ-പിതൃ പൂജയുടെയും കുടുംബസംഗമത്തിന്റെയും വേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവ വിഗ്രഹം പടിഞ്ഞാറെനട ഗുരുമന്ദിരത്തില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടുപോയി. വിഗ്രഹ ഘോഷയാത്രയുടെ ദീപപ്രകാശനം വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ ലാലന്‍ തന്ത്രി നിര്‍വഹിച്ചു. വൈദിക സമിതി ഭാരവാഹികളായ ഹംസാനന്ദന്‍ തന്ത്രി, ശാന്തിമാരായ വിജയന്‍, പ്രജീഷ്, ഉണ്ണി, ഷൈരാജ്, വിനീഷ്, ഷിബു, സോമന്‍, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 23ന് രാവിലെ 11ന് നടക്കുന്ന കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ.കെ ലാലന്‍ തന്ത്രി അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തും.