Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനപ്രതിഷ്ഠാവാര്‍ഷികവും ഭാഗവതസപ്താഹയജ്ഞവും
22/02/2020
പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം കണ്ണികുളം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാവാര്‍ഷികവും ഭാഗവതസപ്താഹയജ്ഞവും തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം കണ്ണിക്കുളം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ പുത്തനമ്പലം കാര്‍ത്തികേയന്‍, പൗരാണികരായ രമേശന്‍ നായര്‍, സതീശന്‍ എരമല്ലൂര്‍ എന്നിവര്‍ കാര്‍മ്മികരായിരുന്നു. ഉത്സവകമ്മിറ്റി കണ്‍വീനര്‍ സംഗീത് സന്തോഷ്, ജോയിന്റ് കണ്‍വീനര്‍ കെ.ആര്‍ രതീഷ്, അഭിജിത്ത് പെരുമ്പള്ളിയാഴം, പ്രസിഡന്റ് കെ.പി സാബു, ഗീത പുതുപ്പന എന്നിവര്‍ നേതൃത്വം നല്‍കി. 25ന് രാവിലെ രുഗ്മിണിസ്വയംവര ഘോഷയാത്ര, 12.30ന് സ്വയംവരസദ്യ, വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ, 27ന് രാവിലെ 11.30ന് അവഭൃഥസ്‌നാനം, 12.30ന് പ്രസാദംഊട്ട് എന്നിവ നടക്കും. 28ന് പുനപ്രതിഷ്ഠാവാര്‍ഷികദിനം ആചരിക്കും. രാവിലെ 8ന് പുനപ്രതിഷ്ഠാ കലശപൂജകള്‍, കലശാഭിഷേകം, 12ന് പ്രസാദം ഊട്ട്, വൈകിട്ട് 7ന് കലാപരിപാടികള്‍ എന്നിവ നടക്കും.