Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹയജ്ഞവും കുംഭഭരണി ഉത്സവവും
22/02/2020
പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞവും കുംഭഭരണി ഉത്സവവും തുടങ്ങി. സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് വിനു ഡി നമ്പൂതിരി, സെക്രട്ടറി പി.സദാനന്ദന്‍, രവീന്ദ്രന്‍ നായര്‍, നാരായണപ്പണിക്കര്‍, ഗിരീഷന്‍, ബാലചന്ദ്രന്‍, വേണുഗോപാല്‍, രാധാകൃഷ്ണന്‍ നായര്‍, സുഭദ്രാമ്മ, സുമംഗല എന്നിവര്‍ നേതൃത്വം നല്‍കി. 29ന് കുംഭഭരണി ഉത്സവം ആഘോഷിക്കും. കുംഭകുടം വരവ്, അന്നദാനം, ദേശതാലപ്പൊലി, ഗാനമേള, എതിരേല്‍പ്പ് താലപ്പൊലി, ഗരുഡന്‍തൂക്കം, തീയ്യാട്ട്, വടക്കുപുറത്തുഗുരുതി എന്നിവ പ്രധാന പരിപാടികളാണ്.